Mere Rashke Qamar | Sameer binsi & Imam majboor | Sufi Concert | സമീർ ബിൻസി & ഇമാം മജ്ബൂർ

Опубликовано: 12 Ноябрь 2019
на канале: ഗസൽ ഭ്രാന്ത്
1,378
33

നമ്മളൊന്നിച്ചിരിക്കുന്ന നിമിഷം
എത്ര ആഹ്ലാദപ്രദം.
ഇരു രൂപങ്ങളും
ഇരു മുഖങ്ങളും
ഒരാത്മാവുമായി-
നീയും ഞാനും.

പൂവുകൾ സദാ
വിരിഞ്ഞുകൊണ്ടിരിക്കും.
പക്ഷികൾ
അനശ്വരഗാനം ആലപിച്ചുകൊണ്ടിരിക്കും
നാം ഉദ്യാനത്തിലെത്തുമ്പോൾ-
നീയും ഞാനും.

നീയും ഞാനുമെന്ന ഭേദവിചാരമില്ലാതെ
ഒന്നാകലിന്റെ നിർവൃതി മാത്രം.
ഹർഷഭരിതം;
ചൈതന്യ പൂർണ്ണം.
നീയും ഞാനും.