സൂഫിസം എന്നാൽ അനശ്വരമായ സ്നേഹമാണ്.
അഥവാ ദിവ്യപ്രണയം.
എല്ലാ പ്രണയങ്ങൾക്കും അർഹനായ പ്രപഞ്ചാത്മാവുമായി സൃഷ്ടിയുടെ ഹൃദയം അനുരാഗത്തിലാകുമ്പോൾ അവന്റെ ബാഹ്യനേത്രങ്ങൾ അടഞ്ഞു പോകുന്നു. പ്രണയനേത്രം തുറക്കപ്പെടുന്നു. അങ്ങിനെ അവൻ സമീപിക്കുന്നതെന്തിലും അവൻ പ്രണയം ദർശിക്കുന്നു.
വെള്ളിമേഘങ്ങൾപോൽ അവന്റെ ഹൃദയം നിർമ്മലമാകുന്നു.
അവൻ തന്നിലും പ്രപഞ്ചത്തിലും ആത്മാക്കളിലും പ്രകാശം മാത്രം ആഗ്രഹിക്കുന്നു.
സ്നേഹത്തെ കുറിച്ച് മാത്രം വാചാലമാകുന്നു.
അവനെ- യഥാർത്ഥ പ്രണയത്തെ- സ്മരിക്കുന്നു, സദാ സ്നേഹമെന്ന മന്ത്രം ഉച്ചരിക്കുന്നു...