ഹജ്ജിന്റെ രാവിൽ │Hajjinte Raavil - covering 1975 | VM Kutty | Sameer Binsi New Song

Опубликовано: 03 Июль 2020
на канале: Sameer Binsi & Imam
395,980
4.5k

" #ഹജ്ജിൻ്റ_രാവിൽ ..."
Covering 1975 💚💚💚

#Sameer_Binsi

Score : Mohammed Akbar


Love and indebtedness to the original crew:

#Vilayil_Faseela ( Singer)
#VM_Kutty (Lyrics and music)

Cam / Editing : Irfan Mudikkode
Video Studio : Salar Mudikkode

Thanks to: Mukkam Sajida


1975 ലെ H M V റെക്കോർഡിംഗ്സിൻ്റെ പാട്ടാണ്. വി എം കുട്ടി മാഷ് രചനയും ഈണവും നൽകി, ഫസീലാത്ത പാടിയത്.

വിളയിൽ വൽസല / ഫസീലയും വി.എം കുട്ടിയും! അക്കാലത്ത് മലബാറിൽ എല്ലായിടത്തും നിറഞ്ഞു നിന്നിരുന്ന പേരുകൾ /പാട്ടുകൾ ! മാപ്പിളപ്പാട്ട് എന്ന ഴാനറിനെ
കൊൺസേർട്ട് എന്ന തരത്തിലുള്ള പെർഫോമിംഗ് ലെവലിലേക്ക് എത്തിച്ച ഒരു കൂട്ടം ആളുകളിൽ പ്രധാനപ്പെട്ട ഗായക ജോഡികൾ.

ഞാൻ ജനിക്കുന്നതിൻ്റെ 2 വർഷം മുമ്പ് ഇറങ്ങിയ ഈ പാട്ട്, കുട്ടിക്കാലത്ത് കല്യാണപ്പുരകളിൽ തെങ്ങിൻ മുകളിൽ കെട്ടിയ കോളാമ്പിയിൽ നിന്ന് നിരന്തരം വന്നുകൊണ്ടിരുന്ന ഒരു കിനാപ്പാട്ടായിരുന്നു.
രാക്കിനാവുകളുടെ അതി മനോഹരമായ ചിതറൽ പോലെയാണ് ഈ പാട്ടെന്ന് പിന്നെപ്പിന്നെ അറിഞ്ഞു.

മുതിർന്നപ്പോൾ, ചരിത്രവും ദർശനവും പഠിക്കുന്ന സമയത്ത് കൗതുകത്തോടെ നോക്കി നിന്ന പല വാക്കുകളും, ചെറുപ്പത്തിൽ കേട്ട ഈ വരികളിൽ വിത്തുകൾ പോലെ ഒളിഞ്ഞു കിടന്നിരുന്നതിനാൽ അപരിചിതത്വം തീരെ തോന്നിയില്ല.
ഓരോ വാഗ്മരങ്ങളിൽ നിന്നും ദർശനങ്ങളുടെ നിറപ്പകിട്ടാർന്ന എത്രയെത്ര ചില്ലകളും പൂക്കളും പഴങ്ങളുമായിരുന്നു പിന്നീട്!
ജന്നാത്തുൽ ഫിർദൗസ്, ഹൗളുൽ കൗസർ, കഅബ, മുത്ത് നബി, മൂസാ നബി, ബിലാൽ, സുലൈമാൻ നബി, കാഫില, ജിബ്രീൽ, ഹൂറികൾ, ബീവി ഹാജറ, ബീവി ആസിയ, ബീവി സുലൈഖ, സഫാ , മർവാ , ഇബ്റാഹീം നബി, ഇസ്മാഈൽ നബി, ഈസാ നബി, സംസം, സ്വർഗം...


കവർ സോംഗ് എന്നത് കവർ പാൽ പോലെയാണ്. അഥവാ, കറവു പാലിനോളം വരില്ല കവറുപാൽ !
അത് കൊണ്ട് അങ്ങനെയേ ഇതൊക്കെ കാണാവൂ.

ഒന്ന് ടെംപോ കുറച്ച് പാടിയെന്നേയുള്ളൂ. 2020 ൽ നിന്നും 1975 ലേക്ക് എത്തണ്ടേ? അതിനാൽ പെട്ടെന്ന് പോവാതെ, വരികളൊന്ന് നോക്കിയും കണ്ടും ഉള്ള ഒരു പോക്ക്...
അത്ര മാത്രം... അത്രയേ ഉള്ളൂ...


ഇശ്ഖ്..🖤🕊️